ഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് ഡേറ്റാ ഉപഭോഗം വർദ്ധിക്കുകയും വർക്ക് ഫ്രം ഹോം കൂടുതൽ പ്രചാരത്തിലാകുകയും ചെയ്ത സാഹചര്യത്തിൽ വീഡിയോ സ്റ്റാറ്റസിന്റെ സമയം കുറച്ച് വാട്സാപ്പ്. നേരത്തേ 30 സെക്കന്റായിരുന്ന വാട്സാപ്പ് വീഡിയോ സ്റ്റാറ്റസിന്റെ ദൈർഘ്യം ഇപ്പോൾ 15 സെക്കൻഡ് മാത്രമാക്കിയാണ് വാട്സാപ്പ് കുറച്ചിരിക്കുന്നത്.
കൊവിഡ് കാലത്ത് ഇന്റർനെറ്റ് ഉപഭോഗം പതിവിലും കൂടുതൽ ആയിരിക്കുകയാണ്. വീഡിയോയ്ക്ക് കൂടുതൽ ഡാറ്റയും ആവശ്യമാണ്. ഉപഭോഗം വർദ്ധിച്ചതിനെ തുടർന്ന് പല സ്ഥലങ്ങളിലും ഇന്റർനെറ്റ് ഡൗൺ ആകുന്നതായി പരാതിയുണ്ട്. ഇതോടെയാണ് വീഡിയോ ദൈർഘ്യം കുറയ്ക്കാൻ വാട്സാപ്പ് തീരുമാനിച്ചത്.
യൂട്യൂബ്, ഫേസ്ബുക്ക്, ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളും വീഡിയോ സ്ട്രീമിംഗ് ക്വാളിറ്റി കുറച്ചിട്ടുണ്ട്.
Discussion about this post