യുപിയിലെ ബറേലിയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് മേല്‍ അധികൃതര്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണു വിമുക്തനത്തിനായുള്ള ലായിനി തളിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദി്വസം പുറത്ത് വന്നിരുന്നു. ജനങ്ങള്‍ക്കു മേല്‍ ലായനി പമ്പ് ചെയ്യുന്ന ദൃശ്യത്തെ വിമര്‍ശിച്ച് കേരളത്തിലെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ ചിലരും സംഭവം വാര്‍ത്തയാക്കി. മനുഷ്യാവകാശ ലംഘനം, ഞെട്ടിക്കുന്ന വാര്‍ത്ത എന്നിങ്ങനെയായിരുന്നു വിശേഷണങ്ങള്‍.
എന്നാല്‍ ഇതിന് പിറകെ കേരള അതിര്‍ത്തിയിലെ മുത്തങ്ങയില്‍ നിന്നും സമാനമായ സംഭവങ്ങള്‍ പുറത്ത് വന്നു. മുത്തങ്ങയില്‍ ആളുകളെ കൂട്ടം ചേര്‍ത്ത് നിര്‍ത്തി ഫയര്‍ ഫോഴ്‌സ് അണുവിമുക്തലായിനി പമ്പ് ചെയ്യുന്ന വീഡിയൊ ആണ് പുറത്ത് വന്നത്. ഈ വാര്‍ത്ത പക്ഷേ കേരളത്തിലെ മാധ്യമങ്ങള്‍ കേരള ഫയര്‍ ഫോഴ്‌സിനെ അഭിനന്ദിക്കുന്ന രീതിയിലാണ് നല്‍കിയത്. കേരളത്തിന്റെ ജാഗ്രത എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു.
ഇതോടെയാണ് സംഭവത്തിലെ ഇരട്ടതാപ്പ് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. യുപിയില്‍ ചെയ്താല്‍ മനുഷ്യാവകാശ ലംഘനവും കേരളത്തില്‍ ചെയ്താല്‍ ജാഗ്രതയും, എന്ത് പ്രഹസനമാണ് സജീ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.
https://www.facebook.com/Cpimalapuram/videos/1000206853707392/?__xts__[0]=68.ARDAHEUWDLS0Pj81FHjZgYy4cHPbG1RbltT1Q_RWc8AVQE6akfTVJR3UBmQ4B75BwFrr252XbXazeZAAdDCK_ua-CACKZglui84-brrc4nxReTJ7xYmxxcGtJDtF6YzWBkHsl-e8R6qelSv2MH93f7D-_fi3UVmEBTYfjJbReHn9Dhl-hq-AA3GpG1SqynJ0qwdSFk5hBiexWW_TBRuDaWQiFpfHtCA4Ib3sRrZAiA9gduf4C5viWKlnvr2M1VmewYKcW81tRQwqbds1MjVAZYZVFgcBFXlphfVgi4eWI7LWTNBEI_UcTUDynSPIbFx2w_Yu2-yME3B703G_mCsqB4oJ5oXRKI4jdEs&__tn__=-R
ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയില്‍ സുരക്ഷാവസ്ത്രങ്ങളണിഞ്ഞ ചിലര്‍ റോഡില്‍ ഇരിക്കുന്നവരുടെ മേല്‍ അണുനാശിനി തളിക്കുന്ന വീഡിയൊ ആണ് വ്യാപകമായി പ്രചരിച്ചിരുന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സംഭവത്തെ അപലപിച്ച് രംഗത്തെത്തുകയും ചെയ്തു. ഈ പ്രതിസന്ധിക്കെതിരെ നാമെല്ലാവരും ഒരുമിച്ച് പോരാടുകയാണ്. പക്ഷേ, ദയവായി ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് യുപി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വീഡിയോ അവര്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. സഹോദരന്‍ രാഹുലിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മുത്തങ്ങിലെ ദൃശ്യങ്ങള്‍ പ്രിയങ്ക കണ്ടാരുന്നോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.













Discussion about this post