ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസ് സമ്മേളനത്തിൽ പങ്കെടുത്ത ആസാം സ്വദേശികൾ എല്ലാം സ്വമേധയാ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചേരണമെന്ന് ആസാം സർക്കാർ പ്രഖ്യാപിച്ചു. നിസാമുദ്ദീൻ മർക്കസ് മതസമ്മേളനത്തിൽ പങ്കെടുത്ത ആറുപേർ കോവിഡ് ബാധയേറ്റു മരണമടഞ്ഞതോടെ, രാജ്യത്തെ ഏറ്റവും വലിയ കോവിഡ്-19 വൈറസ് ഹോട്ട്സ്പോട്ട് ആണ് ഡൽഹി നിസാമുദ്ദീനെന്നു തെളിഞ്ഞിരിക്കുകയാണ്.
നിരവധി പേർക്ക് ഈ പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് ആസ്സാം ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ ഹിമന്ത ബിശ്വ ശർമ്മ, നിസാമുദ്ദീൻ നടന്ന മർക്കസിൽ പങ്കെടുത്തവർ സ്വമേധയാ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനും, ഹെൽപ്പ് ലൈൻ നമ്പറിൽ എന്തു സഹായത്തിനും വിളിക്കാനും പൗരന്മാരോട് അഭ്യർത്ഥിച്ചത്.








