മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ വന്‍ തട്ടിപ്പിനിരയായി. മുംബൈയിലാണ് സംഭവം.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ മൂലം മദ്യശാലകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് 42കാരന് ഓണ്‍ലൈന്‍ വഴി മദ്യം തപ്പിയത്. വൈന്‍ ഹോം ഡെലിവറി എന്ന പേരില്‍ ഒരു ഫോണ്‍ ഇയാള്‍ക്ക് ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ചു. ഇവിടെ നിന്നാണ് തട്ടിപ്പിന്റെ തുടക്കം.
മൂവായിരം രൂപയ്ക്കാണ് ഇയാള്‍ മദ്യം ഓര്‍ഡര്‍ ചെയ്തത്. തുടര്‍ന്ന് തട്ടിപ്പുകാര്‍ ഫോണില്‍ വന്ന ഒടിപി നമ്പര്‍ ആവശ്യപ്പെടുകയും, തുടര്‍ന്ന് മുപ്പതിനായിരം രൂപ ഉടമയുടെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. ഇത് വീണ്ടും ആവര്‍ത്തിച്ചു. രണ്ടാം തവണ കൂടുതല്‍ പണം പിന്‍വലിക്കുകയും ചെയ്തു. മദ്യം ആവശ്യപ്പെട്ടപ്പോള്‍ സാങ്കേതിക തകരാറാണെന്നും, എത്രയും വേഗം പണം തിരികെ നല്‍കാമെന്നുമായിരുന്നു മറുപടി.
എന്നാൽ തട്ടിപ്പ് മനസിലായതോടെ ഇരുവരും പോലീസില്‍ പരാതി നൽകുകയായിരുന്നു.
Discussion about this post