കൊടും കുറ്റവാളിയായ ഒമർ സയീദ് ഷെയ്ഖിന്റെ വധശിക്ഷ പാകിസ്ഥാൻ കോടതി ഇളവുചെയ്തു.സിന്ധ് പ്രവിശ്യയിലെ ഹൈക്കോടതിയാണ് കൊലപാതകക്കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട സയീദിന്റെ ശിക്ഷ 7 വർഷമാക്കി കുറച്ചത്. വാൾ സ്ട്രീറ്റ് ജേർണലിലെ റിപ്പോർട്ടറായ അമേരിക്കൻ പൗരൻ ഡാനിയൽ പേളിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനാണ് ബ്രിട്ടീഷ് പൗരനായ ഒമർ സയീദ് ഷെയ്‌ഖിന് പാക് കോടതി വധശിക്ഷ വിധിച്ചിരുന്നത്.
വാൾസ്ട്രീറ്റ് ജേർണലിലെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് ആയി ജോലി ചെയ്യുകയായിരുന്ന ഡാനിയൽ പേളിനെ പാകിസ്ഥാനിലെ കറാച്ചിയിൽ വച്ച് തീവ്രവാദികൾ തട്ടിക്കൊണ്ടു പോവുകയായിരുന്നു.2002 ഫെബ്രുവരി ഒന്നിന് പാക് തീവ്രവാദികൾ പേളിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. പത്തു ഭാഗങ്ങളായി നുറുക്കിയ നിലയിൽ ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.2002 മുതൽ ജയിലിലായിരുന്ന ഒമർ ശൈഖിനെ അധികം വൈകാതെ കോടതി മോചിപ്പിക്കും എന്നാണ് പാക് മാധ്യമങ്ങൾ പറയുന്നത്.
Discussion about this post