ഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന ക്കേസില്‍ ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വ്വകാലശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ അറസ്റ്റുചെയ്തു. മിറാന്‍ ഹൈദറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന്റെ ഡല്‍ഹി യുവജന വിഭാഗം നേതാവ് കൂടിയാണ മിറാന്‍ ഹൈദര്‍.സസ്‌പെന്‍ഷനിലായ ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്റെ സഹോദരന്‍ ഉള്‍പ്പെടെ 7 പേരെ കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. കലാപത്തിനിടെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ താഹിര്‍ ഹുസൈന്‍ പ്രതിയാണ്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മൂന്ന് ദിവസത്തോളം നീണ്ടുനിന്ന കലാപത്തില്‍ 54 ആളുകള്‍ കൊല്ലപ്പെടുകയും നൂറുക്കണക്കിനാളുകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.










Discussion about this post