2007-ൽ അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള സിനിമയെ ഇളക്കിമറിച്ച മോഹൻലാൽ ചിത്രമാണ് ‘ഛോട്ടാ മുംബൈ’. കൊച്ചിയുടെ പശ്ചാത്തലത്തിൽ സൗഹൃദവും ഗുണ്ടാപ്പകയും നർമ്മവും ചാലിച്ചൊരുക്കിയ ഈ സിനിമ ഇന്നും യുവാക്കളുടെയും കുടുംബപ്രേക്ഷകരുടെയും പ്രിയപ്പെട്ട ചിത്രമാണ്.
കൊച്ചിയിലെ ഫോർട്ട് കൊച്ചി ഭാഗത്തെ ഒരു കൂട്ടം ചങ്ങാതിമാരുടെ കഥയാണിത്. അവരുടെ തലവനാണ് വാസ്കോ ഡ ഗാമ അഥവാ ‘തല’. മോഹൻലാൽ അവതരിപ്പിച്ച ഈ കഥാപാത്രം കരിയറിലെ ഏറ്റവും രസകരമായ വേഷങ്ങളിൽ ഒന്നാണ്. പണിയൊന്നുമില്ലാതെ കറങ്ങി നടക്കുകയും ചെറിയ തല്ലുണ്ടാക്കുകയും ചെയ്യുന്ന തലയും സംഘവും അങ്ങനെ വിലസി നടക്കുമ്പോൾ അവരുടെ ജീവിതം മാറ്റി മറിക്കുന്ന ചില സംഭവങ്ങൾ നടക്കുന്നു.
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത മോഹൻലാലും സായി കുമാറും (മൈക്കിൾ ആശാൻ) തമ്മിലുള്ള അച്ഛൻ-മകൻ ബന്ധമാണ്. സാധാരണ സിനിമകളിലെ ഗൗരവക്കാരനായ അച്ഛനല്ല ഇതിലെ മൈക്കിൾ ആശാൻ. മകനൊപ്പം കള്ളു കുടിക്കുകയും അവനെ തല്ലുണ്ടാക്കാൻ പ്രേരിപ്പിക്കുന്ന അച്ഛൻ ആണ് ഇതിലെ സായി കുമാർ. എന്നാൽ മകളുടെ വിവാഹം ഉറപ്പിക്കുന്ന ദിവസമാണ് അയാളുടെ ഞെട്ടിച്ചുകൊണ്ട് വീട് ജപ്തി ചെയ്യാൻ ബാങ്കിൽ നിന്നും ആൾ വരുന്നത്. കൂട്ടുകാരുടെ ആവശ്യത്തിന് വേണ്ടി അപ്പനെ പറ്റിച്ച് തല വീടിന്റെ ആധാരം പണയപ്പെടുത്തിയിരുന്നു.
അതിന്റെ തുക തിരിച്ചടയ്ക്കാതെ പോയതുകൊണ്ടാണ് ജപ്തി വന്നത്. ഇതോടെ തല വീട്ടിൽ നിന്നും പുറത്താകുന്നു. അന്ന്ത ലയും കൂട്ടുകാരും വിഷമത്തിൽ മദ്യപിക്കാൻ ഇരിക്കുമ്പോൾ മുള്ളൻ ചന്ദ്രപ്പന് പറ്റിയ അബദ്ധത്തിൽ കുപ്പി പൊട്ടുന്നു. ഇതോടെ വയലന്റായ തല മുള്ളൻ ചന്ദ്രപ്പൻ തല്ലുന്നു, ശേഷമുള്ള ഡയലോഗുകൾക്കിടയിൽ അയാൾ ഇങ്ങനെ പറയുന്നു- “നിനക്കൊന്നും അറിയില്ലേ എന്റെ അപ്പൻ എത്രമാത്രം വേദനിക്കുന്നുണ്ടാകും എന്ന്, എന്റെ അമ്മച്ചി മരിച്ചതിൽ പിന്നെ എന്നും ഞങ്ങൾ ഒരുമിച്ചിരുന്നെ ആഹാരം കഴിച്ചിട്ടുള്ളു. ഇന്ന് ഞാൻ ഇല്ലാത്തകൊണ്ട് എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല.”
സാധാരണ മകനുമായി അല്ലെങ്കിൽ മകളുമായി ഉണ്ടാകുന്ന അപ്പൻ, ‘അമ്മ അല്ലെങ്കിൽ അവരോട് ഉണ്ടാക്കുന്ന മക്കൾ ഒകെ ഇങ്ങനെ ഒരു ദുഃഖം ഉണ്ടായി കഴിഞ്ഞാൽ ഭക്ഷണം കഴിക്കാതെ പിണങ്ങി ഇരിക്കുമെങ്കിൽ ഇത് മോഹൻലാൽ ഈ ഡയലോഗ് പറഞ്ഞതിന് ശേഷം സാധാരണയിലും ഇരട്ടി ഭക്ഷണം കഴിക്കുന്ന സീനാണ് പിന്നെ കാണിക്കുന്നത്.
ക്ലിഷേകളെ തകർത്തെറിഞ്ഞ ഒരു ഗംഭീര സീനായിരുന്നു ഇത്.













Discussion about this post