ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ചത്രൂ പ്രദേശത്തെ മന്ദ്രൽ-സിംഗൂരയ്ക്കടുത്തുള്ള സോന്നാർ ഗ്രാമത്തിൽ സൈന്യം ഉച്ചയോടെ നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. തിരച്ചിൽ സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തതായും സുരക്ഷാ സേന ഉടൻ തിരിച്ചടിച്ചതായും സൈന്യം വ്യക്തമാക്കുന്നു.
ഏറ്റുമുട്ടലിനെ തുടർന്ന് രണ്ടു ഭീകരരെ സൈന്യം പിടികൂടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് ഭീകരർ ആണ് പിടിയിലായത്. പ്രദേശം മുഴുവൻ വളയുകയും, ഓപ്പറേഷൻ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ സേനയെ സ്ഥലത്തേക്ക് വിന്യസിക്കുകയും ചെയ്തു. ഇടതൂർന്ന വനമേഖലയിൽ നിലവിൽ തിരച്ചിൽ പ്രവർത്തനം പുരോഗമിക്കുകയാണ്.











Discussion about this post