രാഷ്ട്രീയ പ്രസംഗങ്ങളും വികസന പ്രഖ്യാപനങ്ങളും കൊഴുക്കുന്നതിനിടയിലും താൻ ഒരു ജനനായകനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ കലിയാബോറിൽ ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തിനിടെ, തന്നെക്കാണാൻ ചിത്രങ്ങളുമായി എത്തിയ കൊച്ചു കുട്ടികളെക്കണ്ട് അദ്ദേഹം തന്റെ പ്രസംഗം അൽപ്പനേരം നിർത്തിവെച്ചു. സദസ്സിലിരുന്ന് തന്റെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച കുരുന്നുകളുടെ സ്നേഹത്തിന് മുന്നിൽ പ്രധാനമന്ത്രി സ്നേഹപൂർവ്വം കീഴടങ്ങുകയായിരുന്നു.
പശ്ചിമ ബംഗാളിലും അസമിലുമായി 3,250 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന തിരക്കിനിടയിലാണ് കലിയാബോറിൽ ഈ സുന്ദര നിമിഷങ്ങൾ അരങ്ങേറിയത്. പ്രസംഗത്തിനിടെ സദസ്സിലെ മുൻനിരയിൽ സ്വന്തമായി വരച്ച ചിത്രങ്ങളുമായി നിൽക്കുന്ന കുട്ടികളെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. വെയിലത്ത് ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് ഏറെ നേരം നിൽക്കുന്നത് അവരെ തളർത്തുമെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ മൈക്കിലൂടെ തന്റെ ടീമിനോട് നിർദ്ദേശം നൽകി.”എന്റെ ടീമിലെ അംഗങ്ങളോട് ഞാൻ ആവശ്യപ്പെടുന്നു, ആ കുട്ടികൾ കൊണ്ടുവന്ന ചിത്രങ്ങൾ ദയവായി ശേഖരിക്കുക. വെയിലത്ത് അവർ അത് ഉയർത്തിപ്പിടിച്ച് നിൽക്കുകയാണ്, അവരുടെ കൈകൾ വേദനിക്കും. ആ പെയിന്റിംഗുകൾ എനിക്ക് എത്തിച്ചു തരൂ,” പ്രധാനമന്ത്രി പറഞ്ഞു.
കുട്ടികളുടെ പേരും വിലാസവും ചിത്രത്തിന് പിന്നിൽ രേഖപ്പെടുത്താൻ നിർദ്ദേശിച്ച അദ്ദേഹം, ഓരോരുത്തർക്കും താൻ നേരിട്ട് കത്തയക്കുമെന്നും ഉറപ്പുനൽകി. പ്രധാനമന്ത്രിയുടെ ഈ കരുതൽ കണ്ട സദസ്സ് വലിയ കരഘോഷത്തോടെയാണ് ഇതിനെ വരവേറ്റത്.











Discussion about this post