ഹൈദരാബാദ് : ഹൈദരാബാദിൽ ജൈന ക്ഷേത്രത്തിന് സമീപം സ്ഫോടനം. കൃഷ്ണ നഗർ പ്രദേശത്തെ ഒരു ജൈന ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം നടന്നത്. ഉഗ്ര ശബ്ദത്തോടെയുണ്ടായ സ്ഫോടനം ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിച്ചു. ഈ സമയത്ത് ക്ഷേത്ര പരിസരത്ത് ജനങ്ങൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കിയതായി പോലീസ് പറഞ്ഞു.
പോലീസ് അന്വേഷണത്തിൽ ഒരു വാഷിംഗ് മെഷീൻ ആണ് പൊട്ടിത്തെറിച്ചത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അഗ്നിശമന സേനാംഗങ്ങളും പോലീസും വേഗത്തിൽ എത്തി രക്ഷാപ്രവർത്തന നടപടികൾ സ്വീകരിച്ചു. സാംസങ് കമ്പനിയുടെ വാഷിംഗ് മെഷീൻ ആണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് പിന്നാലെ വലിയ തീഗോളവും പുകയും ഉയർന്നത് പരിസരവാസികളിൽ ആശങ്കയുണ്ടാക്കി. പ്രാഥമിക വിദഗ്ദ്ധ വിശകലന പ്രകാരം ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ ആന്തരിക സാങ്കേതിക തകരാറോ നിർമ്മാണ വൈകല്യങ്ങളോ ആകാം അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന.










Discussion about this post