രാജ്യം മുഴുവൻ കോവിഡ് വിരുദ്ധ പോരാട്ടത്തിന് കൈകോർക്കുമ്പോൾ സഹായഹസ്തവുമായി എത്തുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. ഇപ്പോൾ അവസാനമായി പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി സഹായവുമായി മുന്നോട്ടു വന്നിരിക്കുന്നത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ്.
25 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് ലുലു ഗ്രൂപ്പ് ഉടമ യൂസഫലി സംഭാവന ചെയ്തിരിക്കുന്നത്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.നേരത്തെ, കേരള സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കും യൂസഫലി 10 കോടി രൂപ സംഭാവന നൽകിയിരുന്നു.












Discussion about this post