ഡൽഹി നിസാമുദ്ദീൻ സമ്മേളനത്തിന്റെ പുറകേ, 50,000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വൻ മത സമ്മേളനം നടത്താൻ തബ്‌ലീഗി ജമാഅത്ത് മുംബൈയിലും പദ്ധതിയിട്ടിരുന്നുവെന്ന് മഹാരാഷ്ട്ര സർക്കാർ.മുംബൈ നഗരത്തിൽ, വസായി മേഖലയിലെ സൺസിറ്റിയിലാണ് മത സമ്മേളനം നടത്താൻ തബ്‌ലീഗി ജമാഅത്ത് പ്രവർത്തകർ പദ്ധതിയിട്ടിരുന്നത്. എന്നാൽ, മഹാരാഷ്ട്രയിൽ കോവിഡ് വൈറസ് ബാധ കണ്ടെത്തിയതിനാൽ മഹാരാഷ്ട്ര സർക്കാർ അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്.
സംസ്ഥാനത്ത് രണ്ടു പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായിരുന്നു കാരണം.രോഗം പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ ഇത്രയും പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനത്തിന് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി. ഇതിനിടെ ഡൽഹിയിൽ നടന്ന തബ്‌ലീഗി സമ്മേളനത്തിൽ പങ്കെടുത്തവരിൽ 650 പേർക്ക് കോവിൽ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 336 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post