ലോകത്തെ നിശ്ചലമാക്കിക്കൊണ്ട് കോവിഡ്-19 മഹാമാരി പടർന്നുപിടിക്കുന്നു. ഇതുവരെ ലോകത്ത് 59,172 പേർ വൈറസ് ബാധ മൂലം മരണമടഞ്ഞു. ലോകത്ത് ആകെ മൊത്തം ഇപ്പോൾ 10,98,762 പേർക്ക് രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞു. 14,681 പേർ രോഗബാധയേറ്റ് മരിച്ച ഇറ്റലിയിലാണ് ഏറ്റവുമധികം പേർ രോഗം മൂലം ദുരിതങ്ങളനുഭവിക്കുന്നത്.11,198 മരണങ്ങളുമായി സ്പെയിനാണ് തൊട്ടടുത്ത സ്ഥാനത്തു നിൽക്കുന്നത്.
ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം 1,19,827 കവിഞ്ഞു. സ്പെയിനിൽ 1,19,199 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. അതേസമയം, അമേരിക്കയിൽ രോഗബാധയിൽ വൻ കുതിപ്പാണ് ഉണ്ടാവുന്നത് 2,77,467 പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്, മരിച്ചവരുടെ എണ്ണമാകട്ടെ 7, 400 കവിയുകയും ചെയ്തു.











