Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് ഇടനിലക്കാരില്ലാതെ നേരിട്ടെത്തുന്നത് മുപ്പതിനായിരം കോടി രൂപ; ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പണം കൈമാറ്റ പദ്ധതിക്ക് തുടക്കം കുറിച്ച് മോദി സർക്കാർ

by Brave India Desk
Apr 4, 2020, 01:40 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പണം കൈമാറ്റ പദ്ധതിക്ക് തുടക്കമിട്ട് നരേന്ദ്ര മോദി സർക്കാർ. കൊവിഡ് 19 രോഗവ്യാപനത്തെ നേരിടുന്നതിന്റെ ഭാഗമായാണ് ജൻ ധൻ അക്കൗണ്ടുള്ള സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 30,000 കോടി രൂപ നേരിട്ട് എത്തിക്കുന്നത്. കൂടാതെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം എട്ടു കോടി പാവപ്പെട്ട കുടുംബങ്ങൾക്കായി 5000 കോടി രൂപയും കേന്ദ്രസർക്കാർ എത്തിക്കുന്നുണ്ട്.

പ്രധാനമന്ത്രി ജൻ ധൻ യോജന പ്രകാരമുള്ള അക്കൗണ്ട് എടുത്തിട്ടുള്ള സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 500 രൂപ വീതമാണ് ആദ്യ ഗഡുവായി നൽകുക. ധനസഹായം എല്ലാവരിലേക്കും എത്തുന്നതിന് വേണ്ടി നിഷ്‌ക്രിയമായി കിടന്നിരുന്ന അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ സര്‍ക്കാര്‍ എല്ലാ ബാങ്കുകൾക്കും നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. പണം പിന്‍വലിക്കാന്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ബാങ്കുകളും അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 9 ഓടെ എല്ലാ അക്കൗണ്ടുകളിലും പണം എത്തിക്കാനാകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.

Stories you may like

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

1,200 കോടി രൂപ ചെലവിൽ പുതിയ നിയമസഭയും സെക്രട്ടറിയേറ്റും ; വമ്പൻ പദ്ധതിയുമായി തമിഴ്നാട് സർക്കാർ

ഉജ്ജ്വല യോജന പ്രകാരം പാചകവാതക സിലിണ്ടറുകൾ ഏപ്രിൽ മാസത്തിൽ സൗജന്യമായി വാങ്ങാനുള്ള പണം കൈമാറുന്ന പദ്ധതിയും കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിലെ ഏറ്റവും പ്രധാനപെട്ട ഇനങ്ങളാണ് ഇവ. പൊതുമേഖലാ പാചകവാതക വിതരണ കമ്പനികള്‍ വഴിയാവും ഇതു നടപ്പാക്കുക. ഇതുപ്രകാരം 14.2 കിലോയുടെ സിലിണ്ടര്‍ മൂന്ന് വട്ടം സൗജന്യമായി നിറയ്ക്കുകയോ അഞ്ചു കിലോയുടെ എട്ടു സിലിണ്ടറുകള്‍ വരെ സൗജന്യമായി വാങ്ങുകയോ ചെയ്യാം. ജൂണിനുള്ളില്‍ മൂന്നു സിലിണ്ടറുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ ആ പണം ഉപയോഗിച്ച് 2021 മാര്‍ച്ച് വരെ ഏതു സമയത്തും ഒരു സിലിണ്ടർ റീഫിൽ ചെയ്യാം.

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറഞ്ഞിരുന്നു. അനിവാര്യമായ ഘട്ടത്തിൽ കൈക്കൊള്ളേണ്ടി വന്ന നിർണ്ണായകമായ തീരുമാനത്തോട് സഹകരിക്കുന്നതിന് അദ്ദേഹം ജനങ്ങളോട് നന്ദി അറിയിച്ചിരുന്നു. ലോക്ക് ഡൗണിന് പിന്നാലെ നടപ്പിലാക്കുന്ന ചരിത്രപരമായ സാമ്പത്തിക പാക്കേജ് ഇരു കൈയ്യും നീട്ടി സ്വീകരിക്കാൻ ഇന്ത്യയിലെ സ്ത്രീകൾ തയ്യറെടുക്കുമ്പോൾ  നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്ന ക്രിയാത്മകവും ജനോപകാരപ്രദവും പ്രായോഗികവുമായ നയങ്ങളെ ആദരവോടെ നോക്കിക്കാണുകയാണ് ലോകരാജ്യങ്ങൾ.

Tags: Narendra ModiJan Dhan TransferUjjwala Yojana30000 Cr
Share254
Tweet
SendShare

Latest stories from this section

എഞ്ചിൻ തകരാർ ; ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യൻ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് 

എഞ്ചിൻ തകരാർ ; ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യൻ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് 

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

മോദിയുടെ വഡോദര ഇവന്റ് ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ; ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായി

രാജ്യത്ത് എവിടെ നിന്നും ഇനി വോട്ട് ചെയ്യാം: പുതിയ വോട്ടിംഗ് മെഷിന്‍ വികസിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം

5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒക്ടോബർ ആറിന് ജനവിധിയെഴുതും

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയ്ക്കെതിരായ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്

മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം : വിദ്വേഷ പ്രചാരണ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

Latest News

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

1,200 കോടി രൂപ ചെലവിൽ പുതിയ നിയമസഭയും സെക്രട്ടറിയേറ്റും ; വമ്പൻ പദ്ധതിയുമായി തമിഴ്നാട് സർക്കാർ

എഞ്ചിൻ തകരാർ ; ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യൻ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് 

എഞ്ചിൻ തകരാർ ; ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യൻ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് 

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

മോദിയുടെ വഡോദര ഇവന്റ് ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ; ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായി

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

രാജ്യത്ത് എവിടെ നിന്നും ഇനി വോട്ട് ചെയ്യാം: പുതിയ വോട്ടിംഗ് മെഷിന്‍ വികസിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം

5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒക്ടോബർ ആറിന് ജനവിധിയെഴുതും

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies