കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപം കത്തിക്കല്‍ ആഹ്വാനത്തില്‍ അനുകൂല പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രിയുടെ ആഹ്വാനം ഇഷ്ടപ്പെടുന്നവര്‍ അതുചെയ്യട്ടേ എന്ന് മമത മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാനിപ്പോള്‍ കൊറോണയെ കൈകാര്യം ചെയ്യണോ അതോ രാഷ്ട്രീയം കളിക്കണോ?’ ദയവ് ചെയ്ത് ഒരു രാഷ്ട്രീയ യുദ്ധത്തിന് വഴിവെക്കരുത്,’ താനെന്തിനാണ് പ്രധാനമന്ത്രിയുടെ കാര്യങ്ങളില്‍ ഇടപെടുന്നത് എന്നും മമതയുടെ ചോദിച്ചു.
‘ എനിക്ക് ഉറങ്ങണമെങ്കില്‍ ഞാന്‍ ഉറങ്ങും. അത് തികച്ചും എന്റെ വ്യക്തിപരമായ കാര്യംമാത്രമാണെന്ന് അവര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച പറഞ്ഞിരുന്നു. രാജ്യത്തോടുള്ള വീഡിയോ സന്ദേശത്തില്‍ സംസാരിക്കുവേ ആയിരുന്നു ജനങ്ങളോട് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെ ജനതാ കര്‍ഫ്യു ദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിക്കാന്‍ ബാല്‍ക്കണികളില്‍ നിന്ന് കയ്യടിക്കാനും, ശബ്ദം ഉണ്ടാക്കാനുമുള്ള മോദിയുടെ ആഹ്വാനം രാജ്യം ഏറ്റെടുത്തിരുന്നു.












Discussion about this post