Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അന്ന് ‘രക്ഷാപ്രവർത്തനം’ നടത്തിയവർക്ക് ഇന്നിപ്പോൾ ഭയം! പിണറായിയുടെ സുരക്ഷയിൽ തൂങ്ങിക്കിടക്കാൻ പോലീസുകാരുടെ നെട്ടോട്ടം

by Brave India Desk
May 20, 2026, 10:13 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

നവകേരള സദസ്സിനിടെ കറുത്ത കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒടുവിൽ അന്വേഷണം മുറുകുമ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിൽ പുതിയ നീക്കങ്ങൾ. അന്ന് അക്രമത്തിന് നേതൃത്വം നൽകുകയും പിന്നീട് മുഖ്യമന്ത്രി ‘രക്ഷാപ്രവർത്തകർ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥരിൽ രണ്ടുപേരെ അദ്ദേഹത്തിന്റെ സുരക്ഷാസംഘത്തിൽ തന്നെ നിലനിർത്താൻ വൻ സമ്മർദ്ദം. യുഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ ഈ മർദ്ദനക്കേസിൽ പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണം (SIT) പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, നടപടി ഭയന്ന് ഈ ഉദ്യോഗസ്ഥർ പോലീസ് സംഘടനകൾ വഴി രാഷ്ട്രീയ സ്വാധീനം ചെലുത്താൻ തുടങ്ങിയത്.

Stories you may like

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

2023 ഡിസംബറിൽ ആലപ്പുഴയിൽ വെച്ചായിരുന്നു കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച മർദ്ദനം അരങ്ങേറിയത്. നവകേരള സദസ്സിന്റെ ബസിന് നേരെ കറുത്ത കൊടി കാട്ടിയ അന്നത്തെ കെഎസ്‌യു ജില്ലാ പ്രസിഡന്റും ഇന്നത്തെ ആലപ്പുഴ എംഎൽഎയുമായ എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ പോലീസുകാർ തടഞ്ഞുമാറ്റിയിരുന്നു. എന്നാൽ ഇവർക്ക് നേരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിയ ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ്. സന്ദീപും ചേർന്ന് ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഈ സംഭവം വൻ വിവാദമായെങ്കിലും, അവർ ചെയ്തത് അക്രമമല്ലെന്നും തന്റെ ജീവൻ രക്ഷിക്കാനുള്ള ‘രക്ഷാപ്രവർത്തനം’ ആയിരുന്നു എന്നുമാണ് പിണറായി വിജയൻ അന്ന് ന്യായീകരിച്ചത്.

എന്നാൽ ഭരണം മാറിയതോടെ കഥ മാറി. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഈ കേസ് വീണ്ടും അന്വേഷിക്കാൻ  ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. അന്വേഷണം വേഗത്തിലാക്കാനും കർശന നടപടി സ്വീകരിക്കാനും പുതിയ സർക്കാർ നിർദ്ദേശം നൽകിയതോടെയാണ് പ്രതിക്കൂട്ടിലുള്ള ഉദ്യോഗസ്ഥർക്ക് മേൽ ഭയം നിഴലിക്കാൻ തുടങ്ങിയത്. മുൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്യൂരിറ്റി ടീമിൽ തുടർന്നുപോയാൽ സർക്കാരിന്റെ നേരിട്ടുള്ള വകുപ്പുതല നടപടികളിൽ നിന്നും അറസ്റ്റിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാം എന്ന കണക്കുകൂട്ടലിലാണ് ഉദ്യോഗസ്ഥർ.

Tags: pinarai vijayan
Share
Tweet
Send
Share

Latest stories from this section

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

 ‘ഇടിയോട് കൂടിയ കനത്ത മഴ, 50 കി.മീ വേഗതയിൽ ചുഴറ്റിയടിക്കുന്ന കാറ്റ്’: നാളെ മുതൽ ഒക്ടോബർ 3 വരെ കടുക്കും; ജാഗ്രതാ മുന്നറിയിപ്പ്!

Latest News

ഇന്ത്യ–ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; അതിർത്തി തർക്കം തീർന്നതോടെ ‘ബന്ധവും സാധാരണ നിലയിലേക്ക്’ എന്ന് ജയശങ്കർ

ഇന്ത്യ–ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; അതിർത്തി തർക്കം തീർന്നതോടെ ‘ബന്ധവും സാധാരണ നിലയിലേക്ക്’ എന്ന് ജയശങ്കർ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം ; നന്ദിഗ്രാമിൽ പ്രചാരണത്തിനിറങ്ങും

കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം ; നന്ദിഗ്രാമിൽ പ്രചാരണത്തിനിറങ്ങും

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

ബിഹാർ, യുപി നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies