ഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ദീപം തെളിക്കുന്നവര്‍ ദീപം തെളിയിക്കുന്നതിന് മുന്‍പ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഞായറാഴ്ച രാത്രിയില്‍ ദീപം തെളിക്കുന്നവര്‍ സാനിറ്റൈസര്‍ ഉപയോഗിച്ചതിനു ശേഷം വിളക്ക് കത്തിക്കരുതെന്നാണ് മുന്നറിയിപ്പ്.
ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍ പെട്ടെന്ന് തീപിടിക്കാന്‍ കാരണമാകുമെന്ന് കണ്ടാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രക്ഷേപണ ഏജന്‍സിയായ പ്രസാര്‍ ഭാരതിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ അഞ്ചിനു രാത്രി ഒന്‍പതിന് ഒന്‍പതു മിനിറ്റ് എല്ലാവരും ദീപം തളിക്കുന്നതിനായി മാറ്റിവയ്ക്കണമെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത്.
ഈ സമയം വീടുകളിലെ ലൈറ്റുകള്‍ അണച്ചശേഷം വീടിന്റെ ബാല്‍ക്കണിയിലോ വാതില്‍ക്കലോ വന്ന് വിളക്കുകളോ മെഴുകുതിരിയോ മൊബൈല്‍ ഫ്ളാഷ് ലൈറ്റോ ടോര്‍ച്ചോ തെളിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിന് പിന്നലെയാണ് പ്രസാര്‍ ഭാരതി ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Citizens advised not to use alcohol based sanitizers while lighting diyas🪔 and candles🕯️ tomorrow at 9 PM as it is inflammable.#IndiaFightsCorona #COVID19 #StayHomeStaySafe
— PB-SHABD (@PBSHABD) April 4, 2020
Discussion about this post