ഇന്ത്യയിൽ കൊറോണ വൈറസ് പടർന്ന് പിടിക്കുമ്പോൾ പ്രതിരോധിക്കാൻ ഒരുമിക്കുകയാണ് സമൂഹം മുഴുവൻ. ഉത്തർപ്രദേശിലെ ജയിൽ പുള്ളികൾ കോവിഡ്-19 പ്രതിരോധത്തിനായി നിർമ്മിച്ചു നൽകിയത് മൂന്നുലക്ഷം മാസ്കുകൾ ആണ്. ഉത്തർപ്രദേശിലെ വിവിധ ജയിലുകളിൽ കിടക്കുന്ന തടവുകാർ രണ്ടാഴ്ചയ്ക്കുള്ളിൽ ആണ് ഇത്രയധികം മാസ്കുകൾ നിർമ്മിച്ചു നൽകിയത്. ഉത്തർപ്രദേശ് പ്രിസൺസ് ഡയറക്ടർ ജനറൽ ആനന്ദ് കുമാർ ആണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തു വിട്ടത്.
“20 കോടി ജനങ്ങൾ ഉണ്ട് ഉത്തർപ്രദേശ് സംസ്ഥാനത്തിൽ. ഇവരുടെ പ്രതിരോധത്തിനായി രോഗത്തിനെതിരെ പോരാടുന്ന ഉത്തർപ്രദേശിലെ ആരോഗ്യ വിദഗ്ധർക്ക്, ഇത് വളരെ വലിയൊരു സഹായം തന്നെയാണ്.സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെട്ട ഇക്കൂട്ടരുടെ മനസ്സിലുള്ള നന്മയും സേവന മനോഭാവവുമാണ് ഇത്രയും വലിയ ദുരന്തത്തിലും പതറാതെ നിന്ന് വിജയം കൈവരിക്കാൻ ആരോഗ്യമേഖലയ്ക്ക് സാധിച്ചത്” എന്നാണ് ആനന്ദ് കുമാർ അഭിപ്രായപ്പെട്ടത്.
Discussion about this post