ഇന്ത്യയിൽ, കോവിഡ്-19 വൈറസ് ബാധ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചിരിക്കുന്നത് യുവജനങ്ങളിലാണെന്ന മുന്നറിയിപ്പു നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗബാധ സ്ഥിരീകരിച്ച 42 ശതമാനം പേരും 21നും 40നും ഇടയിൽ പ്രായമുള്ളവരാണ് എന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിൻ സെക്രട്ടറി അഗർവാൾ വെളിപ്പെടുത്തി.
കൗമാരക്കാരുടെ എണ്ണം താരതമ്യേന കുറവാണ്. 20 വയസ്സിന് താഴെയുള്ളവരാണ് രോഗം ബാധിച്ചവരിൽ 9 ശതമാനം പേർ. 33 ശതമാനം പേരും 41നും 60നും ഇടയിൽ പ്രായമുള്ളവരാണ്. കേന്ദ്ര സർക്കാരിന്റെ കണക്കുപ്രകാരം 3,072 പേർക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
Discussion about this post