ഡൽഹി: ഇന്ത്യയിൽ 3374 പേർക്ക് കൊവിഡ് 19 ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 12 മണിക്കൂറിൽ രാജ്യത്ത് 302 പേർക്ക് രോഗം ബാധിച്ചു. കൊവിഡ് ബാധ മൂലം ഇന്ത്യയിൽ ഇതു വരെ 77 പേർ മരിച്ചപ്പോൾ 267 പേരുടെ രോഗം മാറിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മുംബൈയിലെ ധാരാവിയിൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പുതിയതായി 2 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 625 ആയി.
രാജസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 210 ആയി. ഇവിടെ ആറ് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലെ ശുചീകരണ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണർത്തുന്നുണ്ട്. തമിഴ്നാട്ടിൽ ഇന്ന് രോഗബാധയെ തുടർന്ന് 2 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
Discussion about this post