ലോക് ഡൗൺ ലംഘിച്ച് തബ്ലീഗ് ജമാഅത്ത് അംഗങ്ങളെ സംസ്ഥാന അതിർത്തി കടക്കാൻ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോൺസ്റ്റബിളായ ഇമ്രാനെ ഡൽഹി പോലീസ് സസ്പെൻഡ് ചെയ്തു.ബുധനാഴ്ച, തബ്ലീഗ് ജമാഅത്ത് അംഗങ്ങളെയും കൊണ്ട് ഡൽഹി-ഉത്തർപ്രദേശ് സംസ്ഥാന അതിർത്തി കടക്കാൻ ശ്രമിക്കവെ ഗാസിയാബാദിനു സമീപം ടില്ല മോഡിൽ ഇമ്രാന്റെ കാർ തടയപ്പെട്ടു. ഗാസിയബാദ് പോലീസിന്റെ ചോദ്യംചെയ്യലിലാണ് ഇവർ തബ്ലീഗ് ജമാഅത്ത് അംഗങ്ങളാണെന്ന് വ്യക്തമായത്.
ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിലെ അമറോഹയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ.ഉടനെ തന്നെ, ഗാസിയാബാദ് സ്റ്റേഷനിൽനിന്നും ഡൽഹി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.സംഭവത്തെത്തുടർന്ന് ഇമ്രാനെ പോലീസ് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Discussion about this post