ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥി നരേഷ് ബല്യാണിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ആയിരക്കണക്കിന് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത്.
ബല്യാണിന്റെ വീട്ടില്‍ നിന്നും 5,000 മദ്യക്കുപ്പികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെടുത്തതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബല്യാണിനെതിരെ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തംനഗറിലെ എഎപി സ്ഥാനാര്‍ത്ഥിയാണ് ബല്യാണ്.
വോട്ടെടുപ്പിന് ഇനി ഏഴ് ദിവസങ്ങള്‍ കൂടി ബാക്കിയിരിക്കെ നടന്ന റെയ്ഡ് ആംആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.
Discussion about this post