ഉത്തർപ്രദേശിലെ ലക്നൗവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജമാഅത്ത് അംഗങ്ങളെ പോലീസ് പിടികൂടി.മാർക്കറ്റിനുള്ളി ഒളിവിൽ കഴിഞ്ഞിരുന്ന 13 തബ്ലീഗ് ജമാഅത്ത് അങ്ങനെയാണ് ഉത്തർപ്രദേശ് പോലീസ് പിടികൂടിയത്.ഇവരെയെല്ലാം ഉദ്യോഗസ്ഥർ പിന്നീട് ക്വാറന്റൈനിലാക്കി.
മിലിറ്ററി ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് ഇവരെക്കുറിച്ച് പോലീസിന് വിവരം നൽകിയത്. കന്റോൺമെന്റിന് സമീപമുള്ള മാർക്കറ്റിനുള്ളിലെ ആലിസാൻ മസ്ജിദിലേയ്ക്ക് ഭക്ഷണപ്പൊതികൾ കൊണ്ടു പോകുന്നത് കണ്ട ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് രഹസ്യമായി വിവരം അന്വേഷിച്ച് ഇറങ്ങിയത്. തദ്ദേശവാസികളുടെ അറിവോടുകൂടി ചിലർ മസ്ജിദിനുള്ളിൽ താമസിക്കുന്ന വിവരം സ്ഥിരീകരിച്ച ശേഷം ഇന്റലിജൻസ് ഉദ്യോഗസ്ഥർ പോലീസ് കമ്മീഷണറെ വിവരം അറിയിക്കുകയായിരുന്നു.
Discussion about this post