ഉത്തർപ്രദേശിലെ വിദ്യാഭ്യാസ രംഗം അടിമുടി മാറുകയാണ്. സാധാരണ സർക്കാർ സ്കൂളുകളെ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിനൊപ്പം, ഉന്നത വിദ്യാഭ്യാസ രംഗത്തും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയും സംസ്ഥാനം വലിയ മുന്നേറ്റം നടത്തുകയാണ്.
സർക്കാർ സ്കൂളുകളുടെ മുഖച്ഛായ മാറ്റിയ പദ്ധതിയാണിത്. ഏകദേശം 1.36 ലക്ഷം വിദ്യാലയങ്ങളിൽ കുടിവെള്ളം, വൈദ്യുതി, സ്മാർട്ട് ക്ലാസ് റൂമുകൾ, ആധുനിക ശൗചാലയങ്ങൾ എന്നിവ ഉറപ്പുവരുത്തി. സ്വകാര്യ സ്കൂളുകളോട് കിടപിടിക്കുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് ടാബ്‌ലെറ്റുകൾ നൽകിയും ക്ലാസ് മുറികളിൽ പ്രൊജക്ടറുകൾ സ്ഥാപിച്ചും പഠനം കൂടുതൽ ലളിതവും രസകരവുമാക്കുകയാണ് വിദ്യാഭ്യാസ രംഗം. ഡിജിറ്റൽ ലൈബ്രറികൾ വഴിയും ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയും ഗ്രാമീണ മേഖലയിലെ കുട്ടികളിലേക്കും മികച്ച വിദ്യാഭ്യാസം എത്തിക്കുകയാണ് സർക്കാർ.
ഉന്നത വിദ്യാഭ്യാസ രംഗത്ത് നൈപുണ്യ വികസനത്തിന് മുൻഗണന നൽകുന്ന പാഠ്യപദ്ധതികളാണ് നിലവിലുള്ളത്. ഇത് വിദ്യാർത്ഥികളെ പഠനത്തോടൊപ്പം തന്നെ തൊഴിൽ നേടാനും പ്രാപ്തരാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് . കേവലം ബിരുദങ്ങൾ നൽകുന്നതിന് പകരം പ്രായോഗികമായ അറിവ് നൽകുന്ന കോഴ്സുകൾക്കാണ് യുപി സർക്കാർ ഊന്നൽ നൽകുന്നത്.
വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പും തൊഴിൽ പരിശീലനവും ഉറപ്പാക്കുന്നു. പതിനായിരക്കണക്കിന് അധ്യാപകരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ സുതാര്യമായി നിയമിച്ചതിലൂടെ സ്കൂളുകളിലെ അധ്യാപക ക്ഷാമവും യുപിയിൽ പരിഹരിക്കപ്പെട്ടു.
അടിസ്ഥാന സൗകര്യ വികസനവും സാങ്കേതികവിദ്യയുടെ ഉപയോഗവും കൃത്യമായ ആസൂത്രണവും ചേർന്നപ്പോൾ ഉത്തർപ്രദേശിലെ വിദ്യാഭ്യാസ മേഖല ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇത് വരും തലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കും.
ഉത്തർപ്രദേശിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രത്യേക പരിഗണന നൽകിക്കൊണ്ടുള്ള പദ്ധതികൾ സർക്കാർ ഊർജ്ജിതമാക്കിയിരിക്കുകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന 746 കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയങ്ങളും ഹയർസെക്കണ്ടറി സ്കൂളുകളാക്കി ഉയർത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം സൗജന്യമായി ലഭിക്കും.
18 ഡിവിഷനുകളിലായി ആധുനിക നിലവാരത്തിലുള്ള ‘അടൽ റെസിഡൻഷ്യൽ സ്കൂളുകൾ’ പ്രവർത്തനം ആരംഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പ്രീ-പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി മുഖ്യമന്ത്രി മോഡൽ കോമ്പോസിറ്റ് സ്കൂളുകളും പ്രവർത്തനരംഗത്തുണ്ട്. 150 മോഡൽ കോമ്പോസിറ്റ് സ്കൂളുകൾ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു . ഏകദേശം 4,500 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. ചുരുക്കത്തിൽ, പെൺകുട്ടികൾക്ക് സുരക്ഷിതമായ സാഹചര്യത്തിൽ ഉന്നത പഠനം ഉറപ്പാക്കുന്നതിനും ആധുനിക സൗകര്യങ്ങളുള്ള സ്കൂളുകൾ ഗ്രാമീണ മേഖലകളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ പദ്ധതിയൂടെ ലക്ഷ്യമിടുന്നത്.












Discussion about this post