ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെ ബുധനൂർ പഞ്ചായത്തിലെ വിജയം വിപുലമായി ആഘോഷിച്ച് ബിജെപി .എണ്ണയ്ക്കാട് ജംഗ്ഷനിൽ നന്ദി ബുധനൂർ എന്ന പരിപാടി നടത്തിയാണ് വിജയാഘോഷം നടത്തിയത്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ കെ. സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ പാർട്ടികളിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചവരെ പാർട്ടി സ്വാഗതം ചെയ്തു. മികച്ച വിജയം നേടിയ ജനപ്രതിനിധികളെയും വിജയത്തിന് പിന്നിൽ പ്രവർത്തിച്ച നേതാക്കളെയും പരിപാടിയിൽ ആദരിച്ചു.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തിലാണ് ഇത്തവണ ബിജെപി ബിജെപി ഭരണം പിടിച്ചത്. ആകെയുള്ള 10 പഞ്ചായത്തുകളിൽ 5 ൽ ഭരണവും 4 പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും ബിജെപി മുഖ്യ പ്രതിപക്ഷവുമാണ്. പാണ്ടനാട്, തിരുവൻവണ്ടൂർ, ആലാ, ബുധനൂർ, ചെന്നിത്തല എന്നീ പഞ്ചായത്തുകളാണ് ബിജെപി ഭരണത്തിലേക്കേറിയത്. ആലായിലും ബുധനൂരിലും കാർത്തികപ്പള്ളിയിലും ചരിത്രത്തിൽ ആദ്യമായാണ് ബിജെപി ഭരണം നേടിയത്.













Discussion about this post