ഡൽഹി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തുക സംഭാവന നൽകി ബിജെപി എം പി ഗൗതം ഗംഭീർ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി എം കെയറിലേക്ക് തന്റെ രണ്ട് വർഷത്തെ ശമ്പളം സംഭാവന ചെയ്യുന്നതായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ ഗംഭീർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡൽഹി സർക്കാരിന് 50 ലക്ഷം രൂപ സംഭാവന ചെയ്യാൻ താരം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിന് പുറമെയാണ് ഡൽഹിയിലെ സർക്കാർ സ്കൂളുകളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി എം പി ഫണ്ടിൽ നിന്ന് 50 ലക്ഷം കൂടി നൽകുന്നതെന്നും ഇക്കാര്യം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി സംസാരിച്ചിട്ടുണ്ടെന്നും ഗംഭീർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് അയച്ച കത്തിൽ പറയുന്നു.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കേന്ദ്ര സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഡൽഹി സർക്കാരിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ഈസ്റ്റ് ഡൽഹി എം പിയായ ഗംഭീർ വ്യക്തമാക്കുന്നു.
Discussion about this post