ഹൈദരാബാദ്: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ മൂന്ന് വരെ നീട്ടണമെന്ന് തെലങ്കാന. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ഏപ്രില്‍ 14 വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
തെലങ്കാനയില്‍ ഇതുവരെ 323 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴ് പേര് വൈസ് ബാധിച്ച് മരിക്കുകയും ചെയ്തു. തെലങ്കാനയില്‍ വൈറസ് ബാധിച്ച 243 പേര് നിസാമുദ്ദീനില്‍ നിന്ന് എത്തിയവരാണ്.
Discussion about this post