ലോകം മുഴുവൻ കോവിഡ്-19 വിരുദ്ധ പോരാട്ടത്തിൽ ഏർപ്പെടുമ്പോൾ സഹായവുമായി സാമൂഹിക മാധ്യമമായ ട്വിറ്റർ.കോവിഡ് വിരുദ്ധ പോരാട്ടത്തിന് 1 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ചു മുന്നോട്ടു വന്നിരിക്കുന്നത് ട്വിറ്റർ സി.ഇ.ഒ ആയ ജാക്ക് ഡോർസിയാണ്.
ഓൺലൈൻ പെയ്മെന്റ് മാധ്യമമായ സ്ക്വയർ ഇൻകോർപറേഷൻ മുഖാന്തിരമാണ് ജാക്ക് തന്റെ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.കോവിഡ് രോഗം നിർമാർജനം ചെയ്ത ശേഷം തന്റെ സമ്പത്തിന്റെ 28 ശതമാനം ജീവകാരുണ്യ പ്രവർത്തിക്കു വേണ്ടി മാറ്റി വയ്ക്കുമെന്ന് ജാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.ആരോഗ്യമേഖലയും പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായിരിക്കും തന്റെ പ്രവർത്തന മേഖലകളെന്നും ജാക് വെളിപ്പെടുത്തി.
Discussion about this post