മൂന്നാറിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രണ്ടു മണി മുതൽ ആണ് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴുദിവസത്തേക്ക് എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. അവശ്യസാധനങ്ങൾ നാളെ ഉച്ചക്ക് മുമ്പ് വാങ്ങണം. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. പെട്രോൾ പമ്പുകളും മെഡിക്കൽ സ്റ്റോറുകളും മാത്രം തുറക്കും. നിരോധനാജ്ഞ ലംഘിക്കുന്നത് പതിവായതോടെയാണ് നടപടി.
Discussion about this post