ലോകത്ത് കോവിഡ്-19 മഹാമാരി തുടരുന്നു. ലോകത്ത് ആകെ മൊത്തം ഇതുവരെ മരിച്ചവരുടെ എണ്ണം 88,502 ആയി. 24 മണിക്കൂറിൽ മാത്രം 5283 പേർ മരിച്ചു. അമേരിക്കയിൽ 1,373 പേർ മരിച്ചു രാജ്യത്തെ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ സംഖ്യ ഇതോടെ 14,795 ആയി. ബ്രിട്ടനിൽ മരിച്ചത് 938 പേരാണ്.
ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം പതിനായിരം കടന്നു. സ്പെയിനിൽ തുടർച്ചയായ രണ്ടാം ദിവസവും മരണനിരക്ക് കൂടി.757 പേർ മരിച്ചതോടെ സ്പെയിനിലെ മൊത്തം മരണസംഖ്യ 14,792 ആയി.കോവിഡിൽ, ഏറ്റവുമധികം മരണം സംഭവിച്ചത് ഇറ്റലിയിലാണ്. ഇതുവരെ 17,669 പേർ മരിച്ചതായാണ് അറിയാൻ കഴിഞ്ഞത്.
Discussion about this post