തിരുവല്ലയിൽ നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. തിരുവല്ല നെടുമ്പ്രം സ്വദേശി വിജയകുമാർ(62) ആണ് മരിച്ചത്. ഹൈദ്രാബാദിൽ നിന്ന് വന്ന വിജയകുമാർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 12 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓരോരുത്തർക്കും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 4 പേർക്ക് വീതവും മലപ്പുറത്ത് 2 പേർക്കും ആണ് രോഗം സ്ഥിരീകരിച്ചത്. 11 പേർക്കും രോഗം പിടിപ്പെട്ടത് സമ്പർക്കം വഴിയാണ്. ഒരാൾ മാത്രമാണ് വിദേശത്ത് നിന്നും വന്നത്.
ഇന്ന് 153 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 പേർ ഇന്ന് രോഗമുക്തരായി. 357 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 258 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാസർഗോഡ് രോഗികളെ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ ആകാശമാർഗവും എത്തിക്കും.
സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച് നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്.
Discussion about this post