ലോക്ഡൗൺ രാജ്യത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതും കഷ്ടത്തിലാക്കിയതും ദിവസവേതന തൊഴിലാളികളെയാണ്.അന്നത്തെ ശമ്പളം കൊണ്ട് ചിലവു നടത്തി ജീവിച്ചു വന്നിരുന്നവർ തൊഴിലില്ലാതായതോടുകൂടി പട്ടിണിയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായ മുംബൈയിൽ, ദിവസ വേതനക്കാരുടെ കാര്യം ശോചനീയമാണ്. മുംബൈ നഗരത്തിലുള്ള ദിവസവേതന തൊഴിലാളികൾക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ സൽമാൻ ഖാൻ.
മുംബൈ നഗരത്തിൽ ആരും വിശന്നുറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നാണ് സൽമാൻ പറഞ്ഞത്.സിനിമ മേഖലയിൽ ധാരാളം പേർ ദിവസ വേതനക്കാരുണ്ട്.ഇവരിൽ പെട്ട 25000 പേർക്കാണ് സൽമാൻ ഖാൻ പണവും ആഹാരസാധനങ്ങളും നൽകിയത്.സൽമാൻ ഖാന്റെ അടുത്ത സുഹൃത്തായ അജയ് ദേവ്ഗൺ ദിവസവേതന തൊഴിലാളികൾക്ക് ഈയിടെ വൻ തുക സംഭാവന നൽകിയിരുന്നു.
Discussion about this post