ഇന്ത്യയിൽ കോവിഡ് പ്രതിരോധനുസരണം പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച സമവായത്തിലെത്തിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.പക്ഷേ,വിവിധ സംസ്ഥാനങ്ങളുമായി കൂടിയോലോചിച്ച ശേഷം തീരുമാനമെടുക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍രെ നിലപാട്.എന്നാല്‍ മഹാരാഷ്ട്ര, ഡല്‍ഹി,തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് ശരിയാവില്ല എന്നതാണ് വിദഗ്ദ്ധരുടെ അഭിപ്രായം.പഞ്ചാബ് ,ഡല്‍ഹി സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ലാേക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിയതായി തീരുമാനം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് വഴി ചര്‍ച്ച നടത്തിയത്.ഈ യോഗത്തിനു ശേഷമാണ് ലോക്ഡൗണ്‍ നീട്ടാന്‍ ധാരണയായത്.
Discussion about this post