കോവിഡ് മഹാമാരിയ്ക്കെതിരെ പോരാടാൻ ഇന്ത്യയെ പിന്തുണച്ച് അർധസൈനിക വിഭാഗമായ സി.ആർ.പി.എഫ്. പ്രതിരോധ രംഗത്തെ പ്രവർത്തകർക്കും, ആരോഗ്യ പ്രവർത്തകർക്കുമായി പ്രതിരോധ സുരക്ഷാ സാമഗ്രികൾ നിർമ്മിക്കുന്ന തിരക്കിലാണ് രാജ്യത്തെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗം. സി.ആർ.പി.എഫിന്റെ ഡൽഹിയിലെ നോർത്ത് സെക്ടർ ക്യാമ്പിലാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള സുരക്ഷാ സാമഗ്രികളുടെ നിർമാണം തകൃതിയായി നടക്കുന്നത്.
ഒരുദിവസം ആയിരത്തിലധികം സുരക്ഷാ മാസ്കുകളും, ആരോഗ്യ പ്രവർത്തകർക്കായുള്ള സുരക്ഷാ കിറ്റുകളുമാണ് സൈനികർ ഇവിടെ നിർമ്മിക്കുന്നത്. ഈ സാധനങ്ങൾ സാധാരണക്കാർക്കും വില്പനയ്ക്ക് ലഭ്യമാണ്.ആവശ്യക്കാർക്ക് പ്രതിരോധ സാമഗ്രികൾ എത്തിച്ചു കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സിആർപിഎഫ് ഐ.ജി രാജു ഭാർഗവ വെളിപ്പെടുത്തി.പൊതുജനങ്ങൾക്കും സൈനികർക്കുമായി 2 സാനിറ്ററി ടണലുകളും സി.ആർ.പി.എഫ് സജ്ജമാക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
Discussion about this post