കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെ പരിഹസിച്ചു കൊണ്ട് ടിക്ടോക് വീഡിയോ ചെയ്തു വൈറലായ യുവാവിന് ദിവസങ്ങൾക്കുള്ളിൽ കോവിഡ് സ്ഥിരീകരണം. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം നടന്നത്.
ബൈക്കിലിരിക്കുന്ന യുവാവിനോട് വഴിപോക്കൻ മാസ്ക് ധരിക്കാൻ പറയുമ്പോൾ, “കോവിഡിൽ നിന്ന് രക്ഷപ്പെടാൻ ഒരു കഷ്ണം തുണിയിലല്ല, പകരം ദൈവത്തിൽ വിശ്വസിക്കൂ” എന്ന് യുവാവ് മറുപടി പറയുന്ന വീഡിയോ ടിക്ടോക്കിൽ വൈറലായിരുന്നു. പതിനായിരക്കണക്കിന് പേർ ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ ലൈക്ക് ചെയ്തിരുന്നു.ഈ വീഡിയോ ചെയ്ത യുവാവിനാണ് ദിവസങ്ങൾക്കുള്ളിൽ കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത്.സാഗർ ജില്ലയിലെ ആദ്യത്തെ കോവിഡ്-19 സ്ഥിരീകരണമാണിത്.
Discussion about this post