ഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 8447 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 918 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 31 പേർ മരണത്തിന് കീഴടങ്ങിയപ്പോൾ 764 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ മരണസംഖ്യ 273 ആയി.
ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്. 1761 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മരണ സംഖ്യ 127 ആണ്. ഡൽഹിയിൽ 1069 പേർക്ക് രോഗം ബാധിച്ചപ്പോൾ 19 പേർ മരിച്ചു. തമിഴ്നാട്ടിൽ 969 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മരണസംഖ്യ 10 ആണ്. രാജസ്ഥാനിൽ 700 പേർക്ക് രോഗം ബാധിച്ചു, 3 പേർ മരിച്ചു.
ഉത്തർ പ്രദേശിലെ രോഗബാധിതരുടെ എണ്ണം 452ഉം മരണ സംഖ്യ 5ഉമാണ്. മധ്യപ്രദേശിൽ 564, തെലങ്കാനയിൽ 504, ഗുജറാത്തിൽ 432, ആന്ധ്രാ പ്രദേശിൽ 381 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
Discussion about this post