പ്രസവ അവധി റദ്ദാക്കി, കേവലം ഒരു മാസം പ്രായമായ കൈക്കുഞ്ഞുമായി ജോലിയിൽ പ്രവേശിച്ച് ആന്ധ്രയിലെ ഐഎഎസ് ഉദ്യോഗസ്ഥ. രാജ്യം ഒരു മഹാമാരിയെ പ്രതിരോധിക്കുമ്പോൾ, സ്വന്തം കാര്യങ്ങൾ മാറ്റിവെച്ച് കർമ്മം നിർവഹിക്കുന്ന ഉദ്യോഗസ്ഥയെ സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തുകയാണ്.
ഗ്രേറ്റർ വിശാഖപട്ടണത്തിലെ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ശ്രീജന ഗുമ്മല്ലയാണ് തന്റെ ജോലിയോടുള്ള സേവന മനോഭാവം മൂലം അവധി റദ്ദാക്കിയത്. കൈക്കുഞ്ഞിനെ ഏന്തി ഓഫീസിൽ ഇരിക്കുന്ന ശ്രീജനയുടെ ചിത്രം നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. കോവിഡിനെതിരെ പോരാടുന്ന ഇന്ത്യയിലെ പട നായകരുടെ കഥകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ആ കൂട്ടത്തിലെ ഏറ്റവും പുതിയതാണ് ശ്രീജന ഗുമ്മല്ലയുടെ കഥ
Discussion about this post