മഹാരാഷ്ട്രയിൽ കോവിഡ്-19 മഹാമാരി വ്യാപിക്കുക തന്നെയാണ്. സംസ്ഥാനത്ത് ഇന്ന് മാത്രം 82 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയിൽ കൊറോണ ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 2,064 ആയി.
മഹാരാഷ്ട്ര ഭവന മന്ത്രി ജിതേന്ദ്ര അവ്ഹദ് ക്വാറന്റൈനിൽ പ്രവേശിച്ചു.മന്ത്രിയുമായി സമ്പർക്കം പുലർത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മന്ത്രി സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്. മന്ത്രിയുടെ അംഗരക്ഷകരും നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post