രാജ്യം കോവിഡ് മഹാമാരിയെ നേരിടുമ്പോഴും ജമ്മുകശ്മീരിൽ അവസരം മുതലെടുത്ത് ഭീകരർ. കശ്മീരിലെ കിഷ്ത്വാറിനു സമീപം ദാച്ചനിൽ, പോലീസുകാർക്കു നേരെ നടന്ന ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.
പോലീസ് കേന്ദ്രത്തിനു നേരെ ഉണ്ടായ ശക്തമായ വെടിവെപ്പിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ പോലീസ് ഓഫീസർമാരിൽ ഒരാൾ കൊല്ലപ്പെട്ടത്.ഒരു പോലീസുകാരന് മാരകമായി പരിക്കേറ്റിട്ടുണ്ട്.സംഭവമറിഞ്ഞ് കൂടുതൽ പോലീസുകാർ സ്ഥലത്തെത്തുമ്പോഴേക്കും ഭീകരർ രക്ഷപ്പെട്ടിരുന്നു.ഉദ്യോഗസ്ഥരുടെ ആയുധങ്ങളും ഭീകരർ തട്ടിയെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post