പി.എം കെയേഴ്‌സ് ഫണ്ടിനെതിരെ ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജി തള്ളി സുപ്രീംകോടതി. കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ടുള്ള സഹായപ്രവർത്തനങ്ങൾക്കായി രൂപീകരിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ നിധിയുടെ നിയമസാധുത ചോദ്യം ചെയ്തു കൊണ്ട് അഭിഭാഷകനായ എം.എൽ ശർമ ഫയൽ ചെയ്ത പൊതുതാല്പര്യ ഹർജിയാണ് തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയത്.
ഇന്ത്യൻ ഭരണഘടനയുടെ 266,267 അനുച്ഛേദങ്ങൾ അനുസരിച്ച് പാർലിമെന്റിന് മാത്രമാണ് അപ്രതീക്ഷിതമായുണ്ടാവുന്ന സംഭവങ്ങൾക്കുള്ള സഹായനിധികൾ രൂപീകരിക്കുന്നതിന് അധികാരമുള്ളൂ എന്നതായിരുന്നു അപേക്ഷകന്റെ വാദം. എന്നാൽ, ഇത് സന്ദർഭം മനസിലാക്കാതെ ഫയൽ ചെയ്ത ഹർജിയാണെന്നും പി.എം കെയേഴ്‌സ് ഫണ്ട് വഴി സമാഹരിക്കുന്നത് വരുമാനമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.കാര്യവും സന്ദർഭവും മനസ്സിലാക്കാതെ ഇത്തരം അപ്രസക്ത ഹർജി സമർപ്പിച്ചാൽ അതിനു വില നൽകേണ്ടി വരുമെന്ന് സുപ്രീം കോടതി ഹർജിക്കാരന് മുന്നറിയിപ്പു നൽകി.ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അടങ്ങുന്ന മൂന്നംഗ ബെഞ്ചിന്റെതായിരുന്നു വിധി.
Discussion about this post