തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് സേനയ്ക്ക് ആദരമര്‍പ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കഠിനമായ ചൂടില്‍ പോലും മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനായി ആത്മാര്‍ത്ഥമായി സേവനം ചെയ്യുകയാണ് പോലീസ്.
വീട്ടില്‍ ഇരിക്കുന്നത് തന്നെയാണ് കൊറോണ വൈറസ് സമൂഹത്തിലേക്ക് പടരാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധമെന്നും പോലീസുകാര്‍ നമ്മളെ വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുന്നതിനെ ഒരിക്കലും ശത്രുതയോടെ കാണരുതെന്നും മന്ത്രി ഉപദേശിച്ചു.
നമ്മള് കാണിച്ച ജാഗ്രതയാണ് കേരളത്തില്‍ സമൂഹ വ്യാപനത്തിലേക്ക് പോകാതെ സഹായിച്ചത്. പോലീസുകാര്‍ നമ്മളെ വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുന്നതിനെ ഒരിക്കലും ശത്രുതയോടെ കാണരുത്. സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ കിലോമീറ്ററുകളോളം പോകേണ്ടതില്ല. തൊട്ടടുത്ത കടകളില്‍ പോയി തിരക്ക് കൂട്ടാതെ സാമൂഹിക അകലം പാലിച്ച് വാങ്ങുക. ആശുപത്രി പോലുള്ള അത്യാവശ്യ യാത്രകള്‍ക്ക് തടസമില്ല. കുറച്ച് ത്യാഗം സഹിച്ചാല്‍ മാത്രമേ നമുക്ക് അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ. അനാവശ്യ യാത്ര നടത്തുന്നവരെ ബോധവത്ക്കരണത്തിലൂടെയും നിയമത്തിലൂടെയും വീട്ടിലിരുത്തിയ പോലീസ് സേനയുടെ പ്രവര്‍ത്തനം ഒരിക്കലും വിസ്മരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.
Discussion about this post