ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ തീരുമാനം ഇന്നുണ്ടാകും.രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും.മാർച്ച്-24 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗൺ കാലാവധി, ചൊവ്വാഴ്ച അർധരാത്രി അവസാനിക്കുകയാണ്.
എന്നാൽ രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്ത്, ലോക്ഡൗൺ കാലാവധി വീണ്ടും രണ്ടാഴ്ച കൂടി നീട്ടാൻ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ തീരുമാനമായിരുന്നു. അടച്ചുപൂട്ടലിൽ ചില ഇളവുകളോടെയായിരിക്കും നീട്ടുക. പ്രധാനമായും ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. കർശന നിയന്ത്രണങ്ങളുണ്ട് യാത്രകളും മറ്റു പ്രവർത്തനങ്ങളും അനുവദിക്കാൻ സാധ്യതയുണ്ടെങ്കിലും, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ പൊതു ഗതാഗതം ആരംഭിക്കില്ലെന്നാണ് മനസ്സിലാവുന്നത്.
Discussion about this post