2009 ലെ ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യൻസിൽ നിന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് (ആർസിബി) ചേക്കേറിയതിനെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ തുറന്നു. 2008 ലെ ഐപിഎല്ലിന്റെ ആദ്യ സീസണിൽ ഉത്തപ്പ മുംബൈയ്ക്ക് വേണ്ടി കളിച്ചിരുന്നു, 14 ഇന്നിംഗ്‌സുകളിൽ നിന്ന് 35.55 ശരാശരിയിലും 114.69 സ്ട്രൈക്ക് റേറ്റിലും 320 റൺസ് നേടി, ഉയർന്ന സ്കോർ 48 ആയിരുന്നു.
അദ്ദേഹം അടുത്തിടെ യൂട്യൂബ് പോഡ്‌കാസ്റ്റായ ഫസ്റ്റ് അമ്പയറിൽ പ്രത്യക്ഷപ്പെട്ടു, 2008 സീസണിന് ശേഷം മുംബൈ പേസർ സഹീർ ഖാനെ കൊണ്ടുവരാൻ ആഗ്രഹിച്ചുവെന്നും അതിനാൽ മനീഷ് പാണ്ഡെയ്‌ക്കൊപ്പം തന്നെയും ആർസിബിയിലേക്ക് മാറ്റാൻ ശ്രമിച്ചു എന്നും അദ്ദേഹം വെളിപ്പെടുത്തി. അദ്ദേഹം പറഞ്ഞു:
“സഹീർ ഖാനെ ബാംഗ്ലൂരിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവരാൻ അവർ ആഗ്രഹിച്ചു, എന്നെയും മനീഷ് പാണ്ഡെയെയും ബാംഗ്ലൂരിലേക്ക് അയയ്ക്കാൻ അവർ ആഗ്രഹിച്ചു. അത് ഉടമകൾ തമ്മിലുള്ള ഒരു കരാറായിരുന്നുവെന്ന് ഞാൻ കരുതുന്നു. എനിക്കറിയില്ല. അതിന്റെ മറ്റുള്ള അപ്ഡേറ്റുകൾ എനിക്കറിയില്ല. ക്രിക്കറ്റിനോടുള്ള സ്നേഹത്തിനായി മാത്രമാണ് ഞാൻ കളിച്ചത്.”
എന്തായാലും ഈ ഡീലിന്റെ ബാക്കിയായി ഉത്തപ്പ ആർസിബിക്ക് വേണ്ടി രണ്ട് സീസണുകൾ കളിച്ചു (2009, 2010), 31 മത്സരങ്ങളിൽ കളിക്കുകയും 23.87 ശരാശരിയിൽ 549 റൺസ് നേടുകയും ചെയ്തു, നാല് അർദ്ധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. അതേ സംഭാഷണത്തിനിടയിൽ, മുംബൈ ഇന്ത്യൻസിന് വേണ്ടി ഐപിഎൽ നേടാൻ താൻ ദൃഢനിശ്ചയം ചെയ്തിരുന്നു എന്നും ആർസിബിയിലേക്ക് മാറാൻ വിസമ്മതിച്ചുവെന്നും റോബിൻ ഉത്തപ്പ പറഞ്ഞു. അദ്ദേഹം പറഞ്ഞു:
“ക്രിക്കറ്റിൽ വിശ്വസ്തത വളരെ വലുതാണ്. അതിനാൽ ഞാൻ മുംബൈയ്ക്ക് വേണ്ടി കളിക്കുമ്പോൾ, ഞാൻ മുംബൈക്കാരൻ ആണെന്ന് എനിക്ക് തോന്നി, ഇത് ഉപേക്ഷിച്ച് ഞാൻ എവിടേക്കും പോകില്ല എന്ന് കരുതി . മുംബൈയെ വിജയിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു, അതായിരുന്നു എന്റെ മനസ്സ്. അതിനാൽ എന്നെ ടീം വിൽക്കും എന്ന് പറഞ്ഞപ്പോൾ അതൊക്കെ ഞാൻ എതിർത്തത്. എനിക്ക് പോകാൻ താത്പര്യം ഇല്ലായിരുന്നു”
റോബിൻ ഉത്തപ്പ തന്റെ ഐപിഎൽ കരിയറിൽ 205 മത്സരങ്ങൾ കളിച്ചു, 27.51 ശരാശരിയിലും 130.35 സ്ട്രൈക്ക് റേറ്റിലും 4,952 റൺസ് നേടി, 27 അർദ്ധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു.
Discussion about this post