ഏഷ്യാ കപ്പ് അതിന്റെ ആവേശ ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ഗ്രുപ്പ് ബിയിൽ ശ്രീലങ്കക്ക് പിന്നാലെ ഏത് ടീം ആയിരിക്കും യോഗ്യത ഉറപ്പിക്കുക എന്നതാണ് ഇനി ഉള്ള ചോദ്യം. നാളെ നടക്കുന്ന ഇന്ത്യ- ഒമാൻ മത്സരത്തോടെ ഗ്രുപ്പ് ഘട്ടം അവസാനിക്കും പിന്നാലെ സൂപ്പർ 4 ആരംഭിക്കും. സൂപ്പർ 4 ലേക്ക് വന്നാൽ ഏവരും കാത്തിരിക്കുന്നത് ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം തന്നെയായിരിക്കും.
ഗ്രുപ്പ് ഘട്ട മത്സരവും പിന്നാലെ ഉണ്ടായ വിവാദങ്ങളും എല്ലാം കാരണം വാശിയേറിയ മത്സരമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇന്ത്യ ആകട്ടെ വമ്പൻ പരിശീലനമാണ് നടത്തി വരുന്നത്. എന്നാൽ ഇപ്പോൾ വരുന്ന വാർത്ത ഇന്ത്യൻ ആരാധകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. പരിശീലന സെക്ഷൻ നടക്കുന്ന സമയത്ത് ഉണ്ടായ ഒരു സംഭവമാണ് അസ്വസ്ഥത സൃഷ്ടിച്ചത്.
സൂപ്പർതാരം ഹാർദിക് ഹാർദിക് പാണ്ഡ്യയും പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ ചില ഉരസലുകൾ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ടീമിലെ മറ്റ് കളിക്കാർ നെറ്റ്സിൽ പരിശീലന നടത്തവേ ഇവ നോക്കിനിന്ന കോച്ച് ഗംഭീറിന്റെ അടുത്തേക്ക് ഹാർദിക് വരുന്നത് വിഡിയോയിൽ കാണാൻ സാധിക്കും. ആദ്യം വളരെ സാധാരണയായി കാണപ്പെട്ട ഈ സംസാരം പിന്നെ ചൂടൻ രീതിയിലേക്ക് മാറുക ആയിരുന്നു.
ഹാർദികിന്റെ ശബ്ദം ഉയരുന്നതും ഗംഭീറിനോട് കലിപ്പിൽ സംസാരിക്കുന്നതും വിഡിയോയിൽ കാണാം. ഗംഭീർ സംസാരം നിർത്തിയതിന് ശേഷവും ഹാർദിക് അദ്ദേഹത്തിന്റെ പിന്നാലെ പോയി തർക്കിക്കുന്നതും വിഡിയോയിൽ കാണാം.
View this post on Instagram
Discussion about this post