2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ഇരു ടീമുകളും സൂപ്പർ ഫോറിലേക്ക് മുന്നേറിയതോടെ, ബദ്ധവൈരികളായ ടീമുകൾ സെപ്റ്റംബർ 21 ന് ദുബായിൽ നടക്കുന്ന പോരിലൂടെ വീണ്ടും ഏറ്റുമുട്ടും. കഴിഞ്ഞ മത്സരത്തിൽ ഏഴ് വിക്കറ്റിന് തോൽക്കുകയും ഹസ്തദാന വിവാദത്തിൽ ഏർപ്പെടുകയും ചെയ്തതോടെ, പാകിസ്ഥാൻ വലിയ സമ്മർദ്ദത്തിലാകും. എന്നിരുന്നാലും, തന്റെ ടീമിന് അവസരത്തിനൊത്ത് ഉയരാൻ കഴിയുമെന്നും ഏതൊരു ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്നും ക്യാപ്റ്റൻ സൽമാൻ ആഗ പറഞ്ഞു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ 41 റൺസിന്റെ വിജയത്തോടെ പാകിസ്ഥാൻ സൂപ്പർ ഫോറിൽ സ്ഥാനം സ്ഥാനം ഉറപ്പിച്ചു. ബാറ്റിംഗിൽ മോശം പ്രകടനം നടത്തിയ പാകിസ്താനെ ബോളിങ്ങിലെ മികവാണ് സഹായിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനായി അർദ്ധ സെഞ്ച്വറി നേടിയ ഫഖർ സമാനും ഷഹീൻ അഫ്രീദിയുടെ കാമിയോ (14 പന്തിൽ 29*) മാത്രമാണ് തിളങ്ങിയത്.
പാകിസ്ഥാൻ നായകൻ പറഞ്ഞത് ഇങ്ങനെ:
“അതെ, ഞങ്ങൾ ഏത് വെല്ലുവിളിക്കും തയ്യാറാണ്. ഞങ്ങൾക്ക് നല്ല ക്രിക്കറ്റ് കളിക്കണം, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങൾ കളിക്കുന്നത് പോലെ നല്ല ക്രിക്കറ്റ് കളിക്കുകയാണെങ്കിൽ ഏത് ടീമിനെതിരെയും ഞങ്ങൾ ജയിക്കുമെന്ന് ഞാൻ കരുതുന്നു,” മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പ്രതിസന്ധിയെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ
“ഞങ്ങൾ യുഎക്ക് എതിരെ ജയിച്ചു. പക്ഷേ മധ്യ ഓവറിൽ ഞങ്ങൾ ഇപ്പോഴും മികച്ച രീതിയിൽ ബാറ്റ് ചെയ്യേണ്ടതുണ്ട്. ഇപ്പോൾ കുറച്ച് മത്സരങ്ങളിൽ ഞങ്ങൾക്ക് അതാണ് ആശങ്കയുണ്ടാക്കുന്നത്. അത് നോക്കേണ്ടതുണ്ട്. ഞങ്ങൾ ഇതുവരെ ഞങ്ങളുടെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല, പക്ഷേ 150 റൺസ് നേടാനുള്ള വഴി ഞങ്ങൾ ഇപ്പോഴും കണ്ടെത്തുന്നുണ്ട്. മധ്യ ഓവറിൽ ഞങ്ങൾ നന്നായി ബാറ്റ് ചെയ്താൽ, ഏത് ടീമിനെതിരെയാണ് ഞങ്ങൾ കളിക്കുന്നത് എന്നത് പരിഗണിക്കാതെ തന്നെ 170-180 റൺസ് നേടാൻ സാധ്യതയുണ്ട്. ” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post