2007-ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനത്തിന് ശേഷമുള്ള അനുഭവങ്ങളെക്കുറിച്ച് മുൻ ബാറ്റ്സ്മാൻ റോബിൻ ഉത്തപ്പ തുറന്നുപറഞ്ഞു. രാഹുൽ ദ്രാവിഡിന്റെ നായകത്വത്തിൽ ടീം ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറുന്നതിൽ പരാജയപ്പെട്ടു. ഏവരെയും ഞെട്ടിച്ചുകൊണ്ട് സൂപ്പർ 8-ൽ കടക്കാതെ പുറത്തായി
ഉത്തപ്പ അടുത്തിടെ യൂട്യൂബ് പോഡ്‌കാസ്റ്റായ ഫസ്റ്റ് അമ്പയറിൽ പ്രത്യക്ഷപ്പെട്ടു, ടൂർണമെന്റിനു ശേഷമുള്ള വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം അവിടെ പരാമർശിച്ചു. തന്റെ ഹോം ബാൽക്കണികളിലൊന്നിലെ ഗ്ലാസിൽ എയർ-ഗൺ പെല്ലറ്റുകൾ പതിച്ചതായി അദ്ദേഹം വിവരിച്ചു. തനിക്ക് ഇനി ക്രിക്കറ്റ് കളിക്കാൻ പറ്റുമോ എന്ന പേടി തന്നെ ബാധിച്ചിരുന്നു എന്നും ഉത്തപ്പ പറഞ്ഞു.
“എന്റെ വീട്ടിൽ, ഒരു ബാൽക്കണിയിൽ, ഞങ്ങൾ അത് ഗ്ലാസ് കൊണ്ട് മൂടിയ ഭാഗം ഉണ്ടായിരുന്നു. ആ ഗ്ലാസിൽ എയർ-ഗൺ കൊണ്ട് ആരോ വെടിവെച്ചതിനാൽ അവിടെ ദ്വാരങ്ങളുണ്ടായിരുന്നു. ഞാൻ 2007 നെക്കുറിച്ചാണ് സംസാരിക്കുന്നത്. അപ്പോൾ നമ്മുടെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്ന് വരാം, ഇതിൽ നിന്ന് എങ്ങനെ മുമ്പോട്ട് പോകാംm ഇതിനുശേഷം എങ്ങനെ പോസിറ്റീവായി തുടരാം. ഇത് എളുപ്പമല്ല, ഇത് വളരെ ബുദ്ധിമുട്ടാണ്.”
ടൂർണമെന്റിൽ, ഉത്തപ്പ മൂന്ന് മത്സരങ്ങളിൽ കളിച്ചു, 10.00 ശരാശരിയിൽ ആകെ 30 റൺസ് മാത്രമാണ് നേടിയത്. ആ ലോകകപ്പിന് ശേഷം തനിക്ക് പുറത്തിറങ്ങാൻ പോലും നാണക്കേട് തോന്നിയെന്നും ഒരുപാട് സമയം എടുത്താണ് അതിൽ നിന്ന് കരകയറിയതെന്നും ഉത്തപ്പ പറഞ്ഞു.
https://www.youtube.com/watch?v=BDCS-pkK3L8
Discussion about this post