ഇന്ത്യയുമായുള്ള ആയുധ വിൽപ്പന കരാർ അംഗീകരിച്ച് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ഈ കരാർ പ്രകാരം ഹാർപൂൺ മിസൈലുകളും എം.കെ54 ടോർപിഡോകളും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകും.155 മില്യൺ അമേരിക്കൻ ഡോളറിന്റേതാണ് ഈ ആയുധ ഇടപാട്.
10 എ.ജി.എം-84എൽ ഹാർപൂൺ ബ്ലോക്ക് മിസൈലുകൾ വായുവിൽ നിന്ന് തൊടുക്കുന്നവയാണ്. ഏകദേശം 300 കിലോമീറ്ററോളം പ്രഹരപരിധിയുണ്ട് ഇവയ്ക്ക്. എം.കെ54 ലഘുഭാര ടോർപിഡോകൾ നിലവിൽ ഇന്ത്യൻ നാവികസേന ഉപയോഗിക്കുന്നവയാണ്.പാരഷൂട്ട് ഉപയോഗിച്ച് വിമാനങ്ങളിൽ നിന്നോ കപ്പലുകളിൽ നിന്നോ മുങ്ങിക്കപ്പലുകളിൽ നിന്നോ തൊടുക്കാവുന്ന ഇവയ്ക്ക് ജലത്തിനടിയിലൂടെ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവും.












