ഡൽഹി: കൊറോണ മഹാമാരിക്കെതിരായ പ്രതിരോധത്തിൽ രാജ്യം ഇതുവരെ ജയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുദ്ധിമുട്ടുകല്‍ നിലനില്‍ക്കുമ്പോഴും രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടി ജനങ്ങള്‍ എന്തിനും തയ്യാറായി. കേസുകള്‍ കുറഞ്ഞതിന് നിങ്ങള്‍ ഓരോരുത്തരും കാരണക്കാരായി. ഭക്ഷണത്തിനും യാത്രയ്ക്കുമൊക്കം ജനങ്ങള്‍ ബുദ്ധിമുട്ടുന്നുവെന്ന് സര്‍ക്കാരിന് അറിയാം. നിങ്ങളുടെ ത്യാഗത്തിന് മുന്നില്‍ നമിക്കുന്നു. ഈ പിന്തുണയ്ക്ക് നന്ദി. കൂട്ടായ ഐക്യം ബി ആര് അംബേദ്കറിനുള്ള ആദരാഞ്ജലിയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ പ്രതിരോധത്തില്‍ ഇതുവരെ രാജ്യം വിജയിച്ചുവെന്നും മറ്റ് പല രാജ്യങ്ങളിലും ഇന്ത്യയിലേക്കാള്‍ 30%ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേസുകൾ കുറഞ്ഞതിന് നിങ്ങൾ ഓരോരുത്തരും കരാണമായി. ലോക്ഡൗൺ കാലത്ത് ജനങ്ങൾ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. കൊറോണക്കെതിരായ പോരാട്ടം ശക്തമായി തുടരും. ജനങ്ങളുടെ ത്യാഗത്തെ നമിക്കുന്നു. ഇത്രയെങ്കിലും പിടിച്ചു നിർത്താനായത് ജനങ്ങളുടെ പിന്തുണകൊണ്ട്. കൊറോണക്കെതിരായ യുദ്ധത്തിൽ ജനങ്ങൾ അച്ചടക്കമുള്ള സൈനീകരായിയെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക അകലം പാലിക്കൽ ആണ് മികച്ച പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം കണ്ടപ്പോൾ തന്നെ ഇന്ത്യ നടപടിയെടുത്തത് തുണയായിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗത്തിനെതിരായ യുദ്ധത്തില്‍ ജനങ്ങള്‍ അച്ചടക്കമുള്ള സൈനികരായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യ ആഗോള മാതൃകയായെന്നും തുടക്കത്തിലേ പ്രശ്നം കണ്ടെത്തിയത് ഇന്ത്യയ്ക്ക് തുണയായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post