ഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ തുടര്‍ന്ന് പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ ബുധനാഴ്ച പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പാവപ്പെട്ടവരെയും ദിവസ വരുമാനക്കാരെയും മനസില്‍ കണ്ടുതന്നെയാണ് മാര്‍ഗരേഖ തയാറാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
19 ദിവസത്തേക്കു കൂടി ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടാകുന്ന പ്രതിസന്ധി കണക്കിലെടുത്താണ് വിശദമായ മാര്‍ഗരേഖ ബുധനാഴ്ച സര്‍ക്കാര്‍ പുറത്തിറക്കുന്നത്.
Discussion about this post