പുല്ലൂറ്റ് സ്വദേശിയായ ഭിന്നശേഷിക്കാരനായ യുവാവിന്റെ ബാങ്ക് വായ്പ മുഴുവനും അടച്ചു തീര്‍ത്ത് നടനും എംപിയുമായ സുരേഷ് ഗോപി. അനീഷ് എന്ന യുവാവിനെയാണ് സുരേഷ് ഗോപിയുടെ സാമ്പത്തിക സഹായം തേടിയെത്തിയത്.
കമ്പ്യൂട്ടര്‍ സ്ഥാപനം തുടങ്ങുന്നതിന് അനീഷ് ഫെഡറല്‍ ബാങ്കിന്റെ പുല്ലൂറ്റ് ശാഖയില്‍ നിന്നും രണ്ടര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ അനീഷിന്റെ ബാങ്ക് അക്കൗണ്ടില്‍ വന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പെന്ഷന് വായ്പയിലേക്കു ബാങ്ക് വരവു വെച്ചു. ഈ വിവരം അനീഷ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയുണ്ടായി.
ഇതേ തുടര്‍ന്നാണ് സുരേഷ് ഗോപി ഇടപെട്ടതും വായ്പ പൂര്‍ണമായും അടച്ചു തീര്‍ക്കുകയും ചെയ്തത്. അനീഷിന്റെ വായ്പ കുടിശ്ശികയായ ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും പലിശയുമാണ് സുരേഷ് ഗോപി അടച്ചത്.
Discussion about this post